Monday, June 17, 2024 11:20 am

ഹോണ്ടയുടെ അഡ്വഞ്ചർ ബൈക്ക് എത്തുന്നു; കൂട്ടിന് 10 വർഷം വാറണ്ടിയും

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ ബജറ്റ് സെഗ്മെന്റിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ജനപ്രീതി കൂടിവരികയാണ്. റോയൽ എൻഫീൽഡ് ഹിമാലയനാണ് ഇത്തരം ബൈക്കുകളെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചതെങ്കിലും ഹീറോ എക്‌സ്‌പൾസ് എഡിവി മോഡലുകൾക്ക് പുതിയ മാനം സമ്മാനിച്ചു. ഇന്ന് ഈ രണ്ട് ബൈക്കുകൾക്ക് പുറമെ ഹോണ്ട, സുസുക്കി, യെസ്‌ഡി, ട്രയംഫ് പോലുള്ള വമ്പൻ കമ്പനികളും അഡ്വഞ്ചർ ബൈക്കുകൾ പുറത്തിറക്കുന്നുണ്ട്. അങ്ങനെ ബജറ്റ് ഫ്രണ്ട്‌ലി അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മോഡലുകളുടെ ആറാട്ടാണ്. ഹോണ്ട CB200X എന്ന എഡിവി സ്റ്റൈൽ മോഡലുമായി സജീവമാണെങ്കിലും എൻഫീൽഡ് പോലെയെ എക്‌സ്‌പൾസ് പോലെയോ വിറ്റഴിക്കപ്പെടുന്നില്ലെതാണ് സത്യം. എന്നാൽ ബൈക്കിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന വിപണി പിടിക്കാൻ ശ്രമിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിപ്പോൾ. രാജ്യത്ത് നടപ്പിലാക്കിയ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അപ്ഡേറ്റ് മാത്രമാണ് CB200X എഡിവി മോട്ടോർസൈക്കിളിന് ലഭിച്ചിരിക്കുന്നത്. അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിന്റെ 2023 പതിപ്പിന് 1.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പഴയ മോഡലിനെ അപേക്ഷിച്ച് അൽപ്പം വിലക്കുറവുണ്ടെന്നതും ആളുകളെ കൈയിലെടുക്കാനുള്ള ഹോണ്ടയുടെ തന്ത്രമാണ്. ഇതേ തന്ത്രം അടുത്തിടെ മിനുക്കുപണികളോടെ പുറത്തിറക്കിയ CB300F സ്പോർട്‌സ് ബൈക്കിലും കമ്പനി പരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടെ 2023 മോഡൽ CB200X ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. മോട്ടോർസൈക്കിളിന്റെ പുതുക്കിയ 184.4 സിസി എഞ്ചിൻ ഇപ്പോൾ ബിഎസ്-VI രണ്ടാംഘട്ട ചട്ടങ്ങൾക്കും OBD II അനുയോജ്യവുമാണെന്ന് ബ്രാൻഡ് പറയുന്നു.

ഉപഭോക്താവിന്റെ ദൈനംദിന യാത്രകൾക്കും നഗരദൃശ്യങ്ങൾക്കപ്പുറത്തുള്ള ചെറിയ വാരാന്ത്യ യാത്രകൾക്കും അനുയോജ്യമായ ഒരു മോട്ടോർസൈക്കിളാണിത് എന്നും ഹോണ്ടയുടെ ഐതിഹാസിക CB ലെഗസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2023 മോഡൽ CB200X അവതരിപ്പിക്കുമ്പോൾ കമ്പനിക്ക് ഏറെ സന്തോഷമുണ്ടെന്നും പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റും സിഇഒയുമായ സുറ്റ്സുമു ഒട്ടാനി പറഞ്ഞു. കാഴ്ച്ചയിൽ പുതുമ തോന്നിക്കുന്നതിനായി പുതിയ ഡീസെന്റ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനും ഹോണ്ട CB200X ബൈക്കിൽ അവതരിപ്പിച്ചിട്ടുണ്ട്. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നീ നിറങ്ങളും മോഡലിൽ സ്വന്തമാക്കാനാവും. ഹോണ്ട CB500X-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റൈലിംഗ് മനോഹരവും പ്രായോഗികവുമാണെന്ന് വേണം പറയാൻ. അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിന് സ്ലീക്ക് ലുക്കിംഗ് ബോഡി പാനലുകളും പുതിയ ഗ്രാഫിക്സും നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കി പുറത്തിറക്കിയിരിക്കുന്നതിനാൽ തന്നെ ഡയമണ്ട്-ടൈപ്പ് സ്റ്റീൽ ഫ്രെയിമിലാണ് CB200X പണികഴിപ്പിച്ചിരിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, നക്കിൾ ഗാർഡ് ഘടിപ്പിച്ച എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഗോൾഡ് ഫിനിഷ് ചെയ്ത അപ്സൈഡ് ഡൌൺ ഫോർക്ക് (USD) ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവ ഇതിന് സമ്പന്നവും പ്രീമിയം ആകർഷണവും നൽകുന്നുമുണ്ട്. ഹാൻഡിൽ ബാർ അപ്-റൈറ്റ് ശൈലിയായതിനാൽ ദീർഘദൂര യാത്രകളിൽ ഇത് അനുയോജ്യമാവും. ബൈക്കിന്റെ ബിക്കിനി ഫെയറിംഗിൽ ആകർഷകമായ ഒരു വിൻഡ്‌ഷീൽഡും നൽകിയിട്ടുണ്ട്. നക്കിൾ ഗാർഡുകളും പ്രാക്‌ടിക്കലാണ്. 184.4 സിസി സിംഗിൾ-സിലിണ്ടർ ഫോർ-സ്ട്രോക്ക് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് പുതിയ 2023 ഹോണ്ട CB200X മോഡലിന് തുടിപ്പേകുന്നത്. 8,500 rpm-ൽ 17 bhp കരുത്തും 6,000 rpm-ൽ 15.9 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര – കാട്ടൂക്കര റോഡ് തകര്‍ന്ന് തരിപ്പണം ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡ് നടക്കാൻപോലും പറ്റാത്തവിധം തകർന്നു....

ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു ; 13 വിദ്യാര്‍ത്ഥികള്‍ പിടിയിൽ

0
ഡൽഹി: ബീ​ഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ...

പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ

0
കലഞ്ഞൂർ : പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ. കലഞ്ഞൂർ ജംഗ്ഷനിൽനിന്ന്...

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം ; അഞ്ച് പേർ മരിച്ചു,...

0
ഡൽഹി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും...