ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി : 15 ലക്ഷവും പലിശയും നഷ്ടപരിഹാരവും നൽകണം – പത്തനംതിട്ട കൺസ്യൂമർ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട കൺസ്യൂമർ കമ്മീഷൻ വിധി.
കടമ്മനിട്ടയിൽ നെടുമണ്ണിൽ സിന്ധുവിജയനും രണ്ടു മക്കളും ചേർന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരായി ഫയൽ ചെയ്‌ത കേസ്സിലാണ് വിധി. സിന്ധുവിജയന്റെ ഭർത്താവ് എൻ.കെ. പ്രസാദ് 2020 ൽ കോഴഞ്ചേരി കടമ്മനിട്ട റോഡിൽവെച്ച് മോട്ടോർ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. പ്രസാദിന് 15 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് ക്ലെയിം ഇൻഷുറൻസ് ഉണ്ടായിട്ടും കമ്പനി പല കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിച്ചു. തുടര്‍ന്ന് കോടതി നോട്ടീസ് അയച്ച് രണ്ട് കക്ഷികളും കമ്മീഷനിൽ ഹാജരാകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ മരണപ്പെട്ട ആളിൻ്റെ അവകാശിക്ക് ഇൻഷുറൻസ് തുക കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തുകയും കമ്മീഷനിൽ കേസ്സ് ഫയൽ ചെയ്ത അന്നു മുതൽ 10% പലിശയോടുകൂടി 15 ലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചിലവും ചേർത്ത് ഹർജികക്ഷിക്ക് കൊടുക്കാൻ ഉത്തരവിടുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാരഫോറം പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...