പുതിയ കോംപസിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജീപ്പ്. രാജ്യാന്തര വിപണിയിൽ അടുത്ത വർഷം വിപണിയിലെത്തുന. അടുത്ത തലമുറ കോംപസിൻ്റെ ഉൽപ്പാദനവും വിൽപ്പനയും 2025 ൽ യൂറോപ്പിൽ ആരംഭിക്കുമെന്നും ഈ വർഷാവസാനത്തിന് മുമ്പ് അരങ്ങേറ്റം നടക്കുമെന്നുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫാസിയ, പ്രമുഖ ഷോൾഡർ ലൈൻ, ഫ്ലേർഡ് ഹാഞ്ചുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സാവധാനത്തിൽ നീണ്ട റൂഫ് എന്നിവ കമ്പനി പുറത്തുവിട്ട ചിത്രത്തിൽ കാണാൻ കഴിയും. രാജ്യാന്തര വിപണയിൽ അടുത്ത വർഷം പുതിയ കോംപസ് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം ഇന്ത്യയിൽ ഇത് എത്താനുള്ള സാധ്യത കുറവാണ്. 2026 വരെ നിലവിലെ കോംപസുമായി മുന്നോട്ട് പോകാനായിരിക്കും കമ്പനിയുടെ പദ്ധതി. നിലവിലെ തലമുറ കോമ്പസ് 2017 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. പുതിയ കോംപസിൽ ഓൾ-ഇലക്‌ട്രിക്, ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് ഇൻ്റേണൽ എഞ്ചിൻ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 4×4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന കോമ്പസിന്റെ പുതിയ 4×2 ഓട്ടോമാറ്റിക് പതിപ്പിന് 23.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ അപ്ഡേറ്റിൽ പുതിയ പവർട്രെയിൻ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീൽ ഡിസൈനുകളും മറ്റും നൽകിയിട്ടുണ്ട്. കോമ്പസ് ലൈനപ്പിന്റെ മുൻ പതിപ്പിന് 4×4 മോഡലുകളിൽ ഡീസൽ എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉണ്ടായിരുന്നുവെങ്കിലും 29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇവ ലഭ്യമായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1