തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നലിളകി ; മൂന്ന് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കടന്നലിന്റെ ആക്രമണത്തിൽ ഇന്നലെ മൂന്ന് പേർക്ക് പരിക്ക് പറ്റി. ഒരാഴ്ച്ചക്കുള്ളിൽ കടന്നലിന്റ ആക്രമണത്തിൽ ഇതുവരെ പതിനഞ്ചു പേർക്ക് പരിക്ക് പറ്റി. തങ്കമല എസ്റ്റേറ്റിലെ മൂന്നു തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റത്.എസ്റ്റേറ്റ് തൊഴിലാളിയായ സുരേന്ദ്രൻ (66),മാരിമുത്ത് (29), പരമൻ (65 ), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തങ്കമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ കാട്ട് വെട്ടി തെളിക്കുന്നതിനിടെ തേയിലക്കുള്ളിൽ നിന്നുള്ള കടന്നൽക്കൂട്ടങ്ങൾ ഇളകി ഇവരെ ആക്രമിക്കുകയായിരുന്നു.അപ്പോൾ അവിടെ പതിനെട്ടോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. കടന്നൽ കൂട്ടം ഇളകിതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ കൈയിൽ ഉണ്ടായിരുന്ന തുണി കത്തിച്ച് വീശിയതിനാൽ കൂടതൽ പേർ കടന്നലിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തായി തേയില ഏലം തോട്ടം മേഖലകളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങൾക്കൊപ്പം കടന്നൽക്കൂട്ടവും ഭീഷണി ആയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ മൂന്ന് പ്രാവിശ്യങ്ങളായി പതിനഞ്ചോളം തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. എസ്റ്റേറ്റ് മേഖലകളിൽ കടന്നൽ ശല്യം രൂക്ഷമായിരിക്കയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....