പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ നവകേരളസദസ്സിന് പടയണിച്ചുവടുകളുടെ അകമ്പടി. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സ് ആറന്മുള മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് വേദിയില്‍ നടന്ന പടയണിക്കോലവും ഗാനമേളയും കാണികള്‍ക്ക് നവ്യാനുഭവമായി. കടമ്മനിട്ട ഗോത്രകലാക്കളരിയിലെ കലാകാരന്മാരാണ് പടയണി അവതരിപ്പിച്ചത്. ഭൈരവിക്കോലമാണ് വേദിയില്‍ അരങ്ങേറിയത്. പിന്നണി ഗായിക പുഷ്പവതി അവതരിപ്പിച്ച ഗാനമേളയ്‌ക്കൊപ്പം സദസും ഇളകി മറിയുകയായിരുന്നു. സംസ്ഥാനസ്‌കൂള്‍ കലാമേളയില്‍ കോല്‍ക്കളിയില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചായായി ഒന്നാം സമ്മാനം നേടിയ മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളിയും നവ്യാനുഭവമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.