നവകേരള സദസ് ; സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന് പരാതി നൽകി കെ.എസ്.യു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നൽകി. കുറ്റക്കാരായ അധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണിയെന്നും കെ എസ് യു പറയുന്നു. സംഭവത്തിൽ ‌എം എസ് എഫും ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തലശ്ശേരി ചമ്പാട് എൽ പി സ്കൂളിലെ കുട്ടികളെയാണ് വെയിലത്തുനിർത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എ സി ബസ്സിൽ ഈസി ചെയറിൽ സുഖിച്ചിരുന്ന് പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ നവ കേരള സദസ്സ് യാത്രയിലൂടെ മുഖ്യമന്ത്രിനൽകുന്നതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ് ചോദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...