നവകേരളസദസ് : ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു.

ജനങ്ങളുമായി സംവദിച്ചു വീട്ടുമുറ്റസദസ്സ് നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.
നവകേരളസദസുമായി ബന്ധപ്പെട്ടു മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കോന്നി മണ്ഡലത്തില്‍ എം. ജി. സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും തമ്മിലുള്ള വനിതാ ഫുട്ബോള്‍ സൗഹൃദമത്സരം സംഘടിപ്പിച്ചു. ഒന്‍പതിന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും ജില്ലാ കളക്ടര്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും തമ്മിലുള്ള സൗഹൃദക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും.

ഡിസംബര്‍ 16-ന് വൈകിട്ട് ആറിന് തിരുവല്ലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ നവകേരളസദസ്സ്. 17-ന് രാവിലെ 11-ന് ആറന്മുളയിലും വൈകിട്ട് മൂന്നിന് റാന്നിയിലും നാലിന് കോന്നിയിലും ആറിന് അടൂരിലും സദസ് നടക്കും. വന്‍ജനപങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ ഓരോ നിയമസഭാ മണ്ഡലത്തിലും സംഘടിപ്പിച്ചു വരുന്ന നവകേരള സദസ്സിനായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും നടക്കുന്നത്. ആറന്‍മുളയില്‍ രാവിലെ ഒന്‍പതിനു നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. എല്ലാ മണ്ഡലങ്ങളിലേയും പ്രധാനവേദിക്ക് അഭിമുഖമായി ഇരുപതോളം കൗണ്ടറുകളാണ് പൊതുജനങ്ങളുടെ നിവേദനം സ്വീകരിക്കുന്നതിനായി ഏര്‍പ്പെടുത്തുക. സദസ് ആരംഭിക്കുന്നതിന് മുന്‍പ് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...