തിരുവല്ല : നവകേരളം എന്നാല്‍ ദരിദ്രരില്ലാത്ത കേരളം ആണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വികസന ക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സ് ആള്‍ക്കൂട്ടം കൊണ്ട് ആവേശഭരിതമാവുകയാണ്. ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ സ്വീകരിക്കുമെന്ന മറുപടിയാണ് നവകേരള സദസ്സിലൂടെ ജനങ്ങള്‍ നല്‍കുന്നത്. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴില്‍ രഹിതരില്ലാത്ത കേരളത്തെയാണു നവകേരളത്തിലൂടെ പടുത്തുയര്‍ത്തുക. ഏഴര വര്‍ഷക്കാലത്തെ ഭരണത്തില്‍ സര്‍ക്കാര്‍ ഇതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷനിലൂടെ നല്‍കിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം പട്ടയങ്ങള്‍ ഇതുവരെ വിതരണം ചെയ്തു.
കേന്ദ്രം പട്ടിണി മറച്ചു പിടിക്കുമ്പോള്‍ കേരളം പട്ടിണി മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന സര്‍ക്കാരിനെയാണ്. ഈ കാഴ്ച്ചപ്പാടോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സര്‍ക്കാര്‍ സംഭരിക്കുക തന്നെ ചെയ്യും. വര്‍ഗീയതയെ തച്ചുതകര്‍ക്കുന്ന ഭരണമാണു കേരളത്തിലേത്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033