ശുദ്ധജല വിതരണത്തിനായി ജില്ലയില്‍ 2947 കോടി രൂപ അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശുദ്ധജല വിതരണത്തിനായി ജില്ലയില്‍ 2947 കോടി രൂപ അനുവദിക്കപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വികസന ക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പില്‍ ശുദ്ധജലം എത്തിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി ജലജീവന്‍ മിഷന്‍ പദ്ധതി വളരെ ഗൗരവത്തോടെയാണു നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചിടത്തു നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 36 ലക്ഷം ആയി ഉയര്‍ത്താന്‍ സാധിച്ചു. ഇനി വരാന്‍ പോകുന്ന രണ്ട് വര്‍ഷം കൊണ്ട് അത് വീണ്ടും ഉയര്‍ത്തും. തിരുവല്ല മണ്ഡലത്തില്‍ ജലജീവന്‍ മിഷനുവേണ്ടി 304 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 154 കോടി കിഫ്ബിയിലൂടെയും 48 കോടി അമൃത് സ്‌കീമിലൂടെയും 140 കോടി നബാര്‍ഡ് സ്‌കീമിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചനം, കുടിവെള്ളം, ജലവിതരണം എന്നിവയില്‍ ജില്ലയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ജലസേചന പദ്ധതികളും നദി സംരക്ഷണ പരിപാടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാധ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കോവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യരംഗത്തെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി. ആരോഗ്യ രംഗത്തും സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ സര്‍ക്കാരിനായി.
വ്യവസായ സംരംഭ സംസ്‌കാരത്തിലൂടെ വ്യവസായരംഗത്തും മാറ്റം സൃഷ്ടിക്കാനായി. കേന്ദ്രത്തില്‍ നിന്ന് ഏറ്റെടുത്ത പൊതു മേഖല സ്ഥാപനത്തെ ലാഭത്തിലാക്കി. വ്യവസായ സംരഭകത്വ മിഷന്‍ സ്ഥാപിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യം വച്ചയിടത്ത് ഒന്നേ മുക്കാല്‍ ലക്ഷം സംരംഭം ആരംഭിച്ചു. പതിനൊന്നായിരം കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. നാല് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി. നാടിന്റെ പുരോഗതി ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍ക്കാരണെന്ന ബോധ്യം ഈ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പുരോഗതിയിലെ ഏറ്റവും കാതലായ മാറ്റം പൊതു വിദ്യഭ്യാസ രംഗത്ത് ഉണ്ടായ മാറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നിലപാടുകള്‍ ആണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങള്‍ വികസിപ്പിച്ചു അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി. ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ സൗകര്യം, കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസര സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി. ഉന്നത വിദ്യഭ്യാസ പുരോഗതിക്കും ഊന്നല്‍ നല്‍കി. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ഊന്നല്‍ നല്‍കി. ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസിലാക്കി ടൂറിസം രംഗത്തും മാറ്റമുണ്ടായി.
ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങള്‍ നേട്ടങ്ങളായി. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ നേട്ടം ഈ രാജ്യത്തിനു നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. നവകേരള സദസ്സ് കേരളത്തിന് പുത്തന്‍ ഉണര്‍വാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന സര്‍ക്കാര്‍ ആദ്യമായാണ്.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിച്ച് തിരുവല്ലയില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് നവകേരള സദസിനെ സ്വീകരിച്ചിരിക്കുന്നത്. നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടു ഫയല്‍ തീര്‍പ്പാക്കലിലൂടെയും താലൂക്ക് തല അദാലത്തുകളിലൂടെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. റീജണല്‍ റിവ്യൂ മീറ്റിങ്ങുകളും നടത്തി. തുടര്‍ന്ന് നവകേരള സദസ് എന്ന ആശയം വരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന സദസിലെ ജനങ്ങളുമായി സംവദിക്കാനും നിവേദനങ്ങള്‍ ഉള്‍കൊള്ളുവാനും കഴിയുന്ന ഒരു സംവിധാനം ഒരുക്കുന്നത് ജനാധിപത്യത്തിലെ ഒരു തുറന്ന സമീപനമായാണ് ജനങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്യം പുതുയുഗ കേരളം : മിഷൻ സമുദ്രയും എക്കണോമി കോറിഡോറും – ബജറ്റില്‍ വിസ്മയം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി...

കേരള ബജറ്റ് : മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടെെം ശക്തിയാക്കും – പോര്‍ട്ട്...

0
തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ...

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...