പത്തനംതിട്ടയിലെ വ്യാപാരികള്‍ക്ക് പുത്തന്‍ പ്രതീക്ഷയുമായി ഏകോപന സമിതിക്ക് പുതിയ നേത്രുത്വം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാരികളുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുവാനും പരിഹരിക്കുവാനും കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കഴിയുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു. ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ 2026 – 2028 കാലയളവിലെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുന്നത് വ്യാപാര സ്ഥാപനങ്ങൾ വർദ്ധിച്ചു വരുന്നതുകൊണ്ടാണ്. പത്തനംതിട്ടയിൽ അടിക്കടിയുണ്ടാകുന്ന അമിതമായ വാടക വർധനവും നികുതി വർദ്ധനവും വ്യാപാരികളുടെ നട്ടെല്ലൊടിക്കുകയാണ്. സമീപകാലത്ത് നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കഴിഞ്ഞു. വ്യാപാര രംഗം ഇന്ന് കനത്ത നഷ്ടത്തിലാണ് മുമ്പോട്ട്‌ പോകുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും വ്യാപാരികളെ ദ്രോഹിക്കുകയാണ്. പത്തനംതിട്ട നഗരത്തിലെ അശാസ്ത്രീയമായ ഗതാഗത സംവിധാനവും പാര്‍ക്കിംഗും വ്യാപാരികളെ വീര്‍പ്പുമുട്ടിക്കുകയാണ്. ട്രാഫിക് പോലീസിന്റെ അനാവശ്യ ഇടപെടലുകളും നിരന്തരം നടക്കുന്ന റോഡ് പണികളും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. വ്യാപാരികള്‍ അനുഭവിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വ്യാപാരികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും സംഘടിത ശക്തിയിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാനും സംഘടനകള്‍ക്ക് കഴിയണം. ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ പുതിയ ഭരണസമിതിക്ക് ആശംസകളും പിന്തുണയും നല്‍കുന്നതായി ജസ്റ്റിൻ പാലത്ര പറഞ്ഞു.

മുൻ യൂണിറ്റ് പ്രസിഡന്റ് എൻ.എം ഷാജഹാൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി വർഗീസ്, ട്രഷറാർ ഉല്ലാസ്, മുൻ പ്രസിഡന്റ് ശശി ഐസക്, കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് അനിൽ ചെറിയാൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. പ്രകാശ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജെയിംസ് സരൂപ്യ, കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് –  അബു നവാസ് എം, ജനറല്‍ സെക്രട്ടറി – കെ.സി വർഗീസ്, ട്രഷറാർ – ഉല്ലാസ് പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ്മാര്‍ – പ്രകാശ് ഇഞ്ചത്താനം, ടി.വി.മിത്രന്‍, എന്‍.എ.നൈസാം, സാം പി.ജോര്‍ജ്ജ് പാറപ്പാട്ട്, ഗീവര്‍ ജോസ്, സെക്രട്ടറിമാര്‍ – സജി എം.ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ്‌ തെങ്ങുംതറയില്‍, മുരളീധരന്‍, അഹമ്മദ് സാലി, അയ്യപ്പന്‍ ആര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....