കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കടൽഖനന നിയമം പിൻവലിക്കണം ; മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പരുമല : കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കടൽഖനന നിയമം പിൻവലിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഉൾപ്പെടെയുള്ള കടൽത്തീരങ്ങളിലെ വൻതോതിലുള്ള മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അസീസ് റാവുത്തർ അധ്യക്ഷത വഹിച്ചു.

കവി എൻ.എസ്. സുമേഷ് കൃഷ്ണൻ മികച്ച വിജയംനേടിയ വിദ്യാർഥികൾ, മുതിർന്ന മത്സ്യത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു. മുഹമ്മദ് കബീർ പതാകയുയർത്തി. ജില്ലാ ട്രഷറർ അഡ്വ. ആർ. സനൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സിപിഎം ഏരിയ സെക്രട്ടറി ബിനിൽകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത്, ഏരിയ സെക്രട്ടറി കെ. ബാലചന്ദ്രൻ, ജോസഫ് തോമസ്, ഷിബു വർഗീസ്, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...