Thursday, April 3, 2025 2:32 pm

ഇന്ന് രാത്രിയോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യ വില്‍പന അവസാനിപ്പിക്കും ; നാളെ മുതല്‍ പുതിയ രീതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ചൊവ്വാഴ്ച രാത്രിയോടെ ഡൽഹി സർക്കാർ ഔദ്യോഗികമായി മദ്യ വിൽപനയിൽ നിന്ന് പിൻവാങ്ങും. ബുധനാഴ്ച രാവിലെ മുതൽ പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകൾക്ക് വഴിയൊരുക്കും. ഉപഭോക്താക്കൾ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടി. 850 ഓളം പുതിയ സ്വകാര്യ മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ബുധനാഴ്ച 300 മുതൽ 350 മദ്യഷാപ്പുകൾ തുറക്കാനെ സാധ്യതയുള്ളൂ.

എല്ലാ സർക്കാർ മദ്യഷാപ്പുകളും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടുകയും ലൈസൻസ് നൽകിയ എല്ലാ സ്വകാര്യഷാപ്പുകളും തുറക്കാതിരിക്കുകയും ചെയ്യുന്നതോടെ ആദ്യനാളുകളിൽ ഡൽഹിയിൽ മദ്യക്ഷാമം ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ മദ്യനയത്തിൽ ഡൽഹിയിൽ 32 സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു റീട്ടെയിൽ ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള 27 മദ്യശാലകൾ വീതമാണ് ഉണ്ടാകുക.

തുറക്കാനിരിക്കുന്ന 850 ഓളം മദ്യഷാപ്പുകളിൽ പ്രൊവിഷണൽ ലൈസൻസ് ലഭിച്ചിരിക്കുന്നത് 350 എണ്ണത്തിന് മാത്രമാണ്. രണ്ടു മാസത്തിനകം എല്ലാ ക്ഷാമവും പരിഹരിച്ച് ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദമായി മദ്യം വാങ്ങാൻ കഴിയുന്ന പരിവർത്തനമാണ് നടക്കുന്നതെന്ന് ഡൽഹി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മദ്യ നയം വരുന്നത് വരെ ഡൽഹിയിൽ 849 മദ്യഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 60 ശതമാനം സർക്കാരിന്റെ ഉടമസ്ഥതയിലും 40 ശതമാനം സ്വകാര്യവുമായിരുന്നു.

അസൗകര്യങ്ങളും നടത്തിപ്പിലെ കാര്യസ്ഥതയും സംബന്ധിച്ച് ഏറെ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് പുതിയ മദ്യ നയം രൂപീകരിച്ചത്. പുതിയ മദ്യ നയത്തിന് കീഴിൽ മദ്യഷാപ്പുകളുടെ മുൻവശത്തെ ഇരുമ്പ് ഗ്രില്ലുകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. കൂടാതെ മദ്യം വാങ്ങുന്നവർക്ക് ഇഷ്ടമുള്ള ബ്രാൻഡുകൾ തെരഞ്ഞെടുക്കാം. ഷോപ്പുകൾ വിശാലവും നല്ല വെളിച്ചമുള്ളതും എയർകണ്ടീഷൻ ചെയ്തതുമായിരിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തനസമയം. വിമാനത്താവളത്തിനകത്തുള്ളവയക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം കൊണ്ടോട്ടിയിൽ ബോഡി ബിൽഡർ തൂങ്ങി മരിച്ച നിലയിൽ

0
മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന് തുടക്കമായി

0
വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന് ആചാരപ്പെരുമയോടെ തുടക്കം. വടക്കുപുറത്തുപാട്ട്...

വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മില്‍ ആശയക്കുഴപ്പം

0
കോട്ടയം: വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മിൽ ആശയക്കുഴപ്പം. ബില്ലിലെ ചില...

സാമ്പത്തിക പരിമിതിയിൽ വലഞ്ഞ് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ്

0
ലണ്ടൻ: സാമ്പത്തിക പരിമിതികൾ കാരണം ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് വലിയ തോതിൽ...