ഓഡിറ്റിനെ ഭയത്തോടെ കണ്ട കാലം മാറി ; സിഎജി സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിഎജി റിപ്പോർട്ടിനെ ചൊല്ലി കേരളത്തിലടക്കം രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ  കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഡിറ്റിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലം മാറി. രാജ്യത്തിന്റെ പുരോഗതിയിൽ  സിഎജിനിർണ്ണായക പങ്കുവഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാരുകളും സിഎജിയും തമ്മിൽ വലിയ വടംവലി നടന്നു, സിഎജി ഒരു ഫയൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉദ്യോഗസ്ഥർ ബാധ്യതസ്ഥരാണ്. രാജ്യത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിൽ സിഎജിയുടെ പങ്ക് നിർണ്ണായകമാണെന്നും ഭരണ സംവിധാനത്തിൽ സിഎജി അഭിവാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സിഎജിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായുള്ള ആരോപണം നിലനിൽക്കുന്നതിനിടെയാണ് സിഎജിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ.

മുൻസർക്കാരുകളുടെ കാലത്ത് സിഎജിയും സർക്കാരുകളും തമ്മിൽ വലിയ വടംവലി നടന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഓഡിറ്റിനെ ഭയത്തോടെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണ്. ഇപ്പോൾ ആധുനികവൽക്കരണത്തിന്റെ കാലത്താണ് സിഎജി. ഓഡിറ്റിൽ സർക്കാർ ഇടപെടലുകൾ കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ദില്ലി സിഎജി ആസ്ഥാനത്ത് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...