കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി : തലതിരിഞ്ഞ പരിഷ്ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പോലീസും. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ ജംഗ്ഷനില്‍ നിന്നും 300 അടിയിലേറെ മാറിയായിരുന്നു മുമ്പ് ബസ്‌ സ്റ്റോപ്പുകള്‍ ക്രമീകരിച്ചിരുന്നതും ബസ്സുകള്‍ നിര്‍ത്തിക്കൊണ്ടിരുന്നതും. എന്നാല്‍ അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും നടത്തിയ പരിഷ്കാരം അനുസരിച്ച് ഇപ്പോള്‍ ബസ്സുകള്‍ നിര്‍ത്തുന്നത് തിരക്കേറിയ ജംഗ്ഷനില്‍ ആണ്. ഹൈവേയിലെ മഞ്ഞ വരക്ക് സമീപം മുമ്പ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവരെ പിന്നിലേക്ക്‌ മാറ്റിക്കൊണ്ടാണ് ബസ്സുകള്‍ ഇവിടെ നിര്‍ത്തുന്നതിന് ചില ഉദ്യോഗസ്ഥര്‍ സൗകര്യം ഒരുക്കിയത്. തികച്ചും നിയമവിരുദ്ധമായ ഈ നടപടി കൂടുതല്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്. ഓണവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ ഇവിടെ അപകടങ്ങള്‍ കൂടുകയും ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും.

പൊതുവേ വീതികുറഞ്ഞ കുമ്പഴ ജംഗ്ഷനിലെ റോഡുകളില്‍ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനില്‍ ബസ്സുകള്‍ നിര്‍ത്തുന്നതോടെ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയില്ല. ഇതുമൂലം ഏതുസമയത്തും ഇവിടെ ഗതാഗതക്കുരുക്കാണ്. കുമ്പഴ – പത്തനംതിട്ട റോഡിലും സ്ഥിതി ഇതുതന്നെയാണ്. ബസ്സുകള്‍ ജംഗ്ഷനില്‍ തന്നെയാണ് നിര്‍ത്തുന്നത്. മലയാലപ്പുഴ റോഡില്‍ മാത്രമാണ് ഗതാഗത തടസ്സമില്ലാത്തത്. ഇവിടെ ബസ്സുകള്‍ നിര്‍ത്തുന്നത് ശ്രീനാരായണ സ്തൂപികയുടെ സമീപമുള്ള ബസ്സ്‌ സ്റ്റോപ്പിലാണ്. ഇവിടെ പത്തനംതിട്ട നഗരസഭ നിര്‍മ്മിച്ച ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രവുമുണ്ട്.

കുമ്പഴ ജംഗ്ഷന്‍ സ്ഥിരം അപകടമേഖല ആയതോടെ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ കനത്തതോടെ എം.എല്‍.എ അബിന്‍ വര്‍ക്കി ഇടപെടുകയും എ.ഡി.എം., ആര്‍.ടി.ഒ, എന്നിവരും കെ.എസ്.ടി.പി, പി.ഡബ്ലിയു.ഡി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പത്തനംതിട്ട നഗരസഭയിലെ കൌണ്‍സിലര്‍മാരും കുമ്പഴയില്‍ എത്തി ജനങ്ങളുടെ പരാതി കേള്‍ക്കുകയും പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ജംഗ്ഷനിലെ നാല് റോഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും അടയാളങ്ങളും സ്ഥാപിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു നടപടിയും ആരുടേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. ഇതിനോടകം ആകെ നടന്നത് ജംഗ്ഷനില്‍ നിന്നും മുന്നൂറ് അടിയിലേറെ മാറിയുണ്ടായിരുന്ന ബസ് സ്റ്റോപ്പുകള്‍ ഒത്ത ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ച് ഗതാഗതക്കുരുക്ക് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ തലതിരിഞ്ഞ പരിഷ്കാരം മാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...