കുളനട : കുളനട റോട്ടറി ക്ലബ്ബിന്‍റെ 2024 – 25 വർഷത്തെ പ്രസിഡന്റായി ലെജി പി ജോണിനേയും സെക്രട്ടറി എബി ജോൺ, ട്രഷറർ പ്രദീപ് രാജൻ എന്നിവരെ തെരെഞ്ഞെടുത്തു. അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ കെ പി രാമചന്ദ്രൻ നായർ മുഖ്യാഥിതിയും അസിസ്റ്റന്റ് ഗവർണർ സജീവ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചുമതല ഏറ്റെടുത്തു. ചടങ്ങിൽ വെച്ച് പന്തളം പൂഴിക്കാട് ഹോളിസ്റ്റിക് ഹോമിലേക്കാവശ്യമായ ഇൻസിനേറ്റർ പദ്ധതിയുടെ കൈമാറ്റവും നിർധനരായ രോഗികൾക്കുള്ള ധനസഹായവും തിരഞ്ഞെടുത്ത സ്കൂളുകളിലേക്കുള്ള ക്ലീനിംഗ് കിറ്റും നൽകുകയുണ്ടായി. റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടായ ഉയരെ എന്റെ കൺമണി തുടങ്ങിയ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ഭാരവാഹികളായ ഐ പി പി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് അനൂപ് കുമാർ, എക്സിക്യൂട്ടീവ് സെക്രട്ടറി മോസ്സസ് ജോയ്സ്, സർജന്റ് അറ്റ് ആംസ് മുഹമ്മദ് കാജാ, ഡയറക്ടർ ബോർഡ് അംഗങ്ങൾ രാജേഷ് കുമാർ, പ്രകാശ് കുമാർ, രാജീവ് വേണാട്, ഷെമീം റാവുത്തർ എന്നിവരും ചാർജെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.