പുതിയ പാർലമെന്റ് മന്ദിര പ്രവേശനം അടിമുടി മാറ്റങ്ങളോടെ ; ജീവനക്കാർക്ക് തലപ്പാവും താമര ചിഹ്നമുള്ള ഷർട്ടും – വിമർശനം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രത്യേക സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ അടിമുടി മാറ്റങ്ങളോടെയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള പ്രവേശനം തീരുമാനിച്ചിരിക്കുന്നത്. താമര ചിഹ്നം പതിപ്പിച്ച ഷര്‍ട്ടും യൂണിഫോം സാരിയുമാകും ഇനി മുതല്‍ മാര്‍ഷല്‍മാരുടെയും വനിതാ സ്റ്റാഫുകളുടെയും വേഷം. ഈ നീക്കത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ടയിലടക്കം അവ്യക്തത തുടരുകയാണ്. ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്‍റില്‍ ഇനിയുള്ള കാഴ്ചകളും പുതുമയുള്ളതാണ്.

സഫാരി സ്യൂട്ടുകളടക്കമുള്ള വേഷവിധാനങ്ങള്‍ പാടേ മാറ്റി ഇന്ത്യന്‍ ടച്ച് കൊണ്ടുവരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. മാര്‍ഷല്‍മാരടക്കം പുരുഷ സ്റ്റാഫുകള്‍ താമര ചിഹ്നം പതിപ്പിച്ച ക്രീം നിറത്തിലുള്ള ഷര്‍ട്ടോ, പൈജമായോ ധരിക്കണം. അതൊടൊപ്പം ജാക്കറ്റും ഉണ്ടാകും. കാക്കി ട്രൗസര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇവരുടെ വേഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരി തലപ്പാവുമുണ്ടാകും. വനിതാ സ്റ്റാഫുകള്‍ യൂണിഫോം സാരിയാകും ധരിക്കുക. ഡിസൈനോ കളറോ വ്യക്തമാക്കിയിട്ടില്ല. 271 സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കമാന്‍ഡോ പരിശീലനവും നല്‍കും. പ്രത്യേക സമ്മേളനം തിങ്കളാഴ്ച തുടങ്ങുമെങ്കിലും ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ചയാകും പുതിയ മന്ദിരത്തില്‍ കയറുക. ഉദ്ഘാടന ദിനത്തിലേത് പോലെ പ്രത്യേക പൂജകളും ഉണ്ടാകും. താമര ചിഹ്നമുള്ള ഷര്‍ട്ടും കാക്കി ട്രൗസറും നല്‍കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന ആക്ഷേപം ഇപ്പോഴേ ഉയരുന്നുണ്ട്. പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏക സിവില്‍ കോഡ്, വനിത സംവരണ ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അങ്ങനെ അഭ്യൂഹങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം തുടരുകയാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കുന്നതിലും ഇതുവരെ നീക്കങ്ങളില്ല. ഞായറാഴ്ച യോഗം നടക്കണമെങ്കില്‍ ഒരാഴ്ച മുന്‍പെങ്കിലും അറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ പ്രചാരണം : ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തിക്കാട്ടി കളമശ്ശേരി രാജഗിരി...

0
കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച്...

നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി: ​ഗാസിയാബാദിൽ ബലാത്സം​ഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ...

കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ...

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന്...