മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആണ് ഹർജിക്കാരൻ. മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു.

135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് അന്ന് ചോദിച്ചിരുന്നു. താനും ഈ ആശങ്കയിൽ കേരളത്തിൽ ഒന്നരവർഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....