പത്തനംതിട്ട : ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലും പുതിയ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങണമെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയവും സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറും പൊതുസമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം ഐ. ഷിറാസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അഡീഷണൽ എസ്‌പി ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി.
പ്രമോദ്‌നാരായൺ എംഎൽഎ, ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ എന്നിവർ മുഖ്യാതിഥിയായി. പോലീസ് മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ ആദരിച്ചു. ഭവനനിർമാണ ധനസഹായ വിതരണം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി. ബൈജു നടത്തി.
ശിശുക്ഷേമ സമിതിക്കുള്ള ചെക്ക് പി.ബി. ഹർഷകുമാർ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രതിഭകളെ ആദരിച്ചു. ഡിവൈഎസ്‌പിമാരായ ആർ. ശ്രീകുമാർ, ആർ. ജോസ്, ആർ. ജയരാജ്, ടി. രാജപ്പൻ, ജി. സന്തോഷ്‌കുമാർ, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഹരിലാൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ. നായർ, കെ.ആർ. ഷെമിമോൾ, സ്റ്റാഫ് കൗൺസിൽ അംഗം കെ.ജി. സദാശിവൻ, ആർ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.