സീറോ മലബാര്‍ സഭയുടെ പുതിയ ആരാധനാക്രമത്തിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. പുതിയ കുര്‍ബാന ക്രമത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനില്‍ നിന്ന് കത്ത് അയച്ചു. സിറോ മലബാര്‍ സഭയിലെ ആരാധനക്രമം പരിഷ്‌കരിക്കാന്‍ സിനഡില്‍ തീരുമാനമായിരുന്നു. പരിഷ്‌കരിച്ച ആരാധന ക്രമം മാര്‍പ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്.

എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായി കുര്‍ബാന അര്‍പ്പിച്ച് പോന്നു. ചങ്ങനാശേരി രൂപത അള്‍ത്താരയ്ക്ക് അഭിമുഖമായാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പുതിയ ആരാധനാ ക്രമം നിലവില്‍ വരുന്നതോടെ കുര്‍ബാനയുടെ ദൈര്‍ഘ്യം കുറയും. തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാണ് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...