അടുത്ത കാലത്തായി നിരവധി തട്ടിപ്പുകളാണ് വാട്സ്ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ഗ്രൂപ്പുകളിലെ ഫോർവേർഡ് സന്ദേശങ്ങൾ വഴിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്. ഇതിന് പുറനെ വാട്സ്ആപ്പിൽ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ കൂടി വന്നതോടെ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പുകളുടെ എണ്ണം വർധിച്ചു. ഫോണിൽ വരുന്ന ഒടിപി പോലുള്ള രഹസ്യ നമ്പറുകൾ ചോരാൻ ഈ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ കാരണമാകുന്നുണ്ട്.
ചില ഫിഷിങ് സന്ദശം ആയയ്ച്ച് ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഉപയോക്താക്കളെക്കാെണ്ട് ഹാക്കർമാര് ക്ലിക്ക് ചെയ്യിക്കും. ഇത്തരം ലിങ്കുകൾ നമ്മളെ കൊണ്ടെത്തിക്കുന്നത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്കാണ്. ഇതുവഴി നമ്മുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുന്നതാണ്. ഇതിലൂടെ നമ്മുടെ വാട്സ്ആപ്പിലെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നമ്മുടെ അനുവാദം ഇല്ലാതെ ഓപ്പറേറ്റ് ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്.
സ്ക്രീൻ ഷെയർ ഓപ്ഷന്റെ സഹായത്താൽ നമ്മുടെ ഫോണിൽ വന്നിരിക്കുന്ന രഹസ്യ ഒടിപികൾ അടക്കം ഇവർക്ക് എടുക്കാൻ സാധിക്കും. ഇതിലൂടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ കൈയ്ക്കലാക്കാൻപോലും ഇവർക്കാവും. വാട്സ്ആപ്പിന്റെ സ്ക്രീൻ റെക്കോർഡിങ് സ്കാം വഴി നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ അറിയാതെ തന്നെ സൈബർ ക്രിമിനലുകൾക്ക് പാസ്വേർഡ് മാറ്റനോ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ആക്കാനോ സാധിക്കുന്നതാണ്. പലപ്പോഴും ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പിന്റെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ഓൺ ആക്കുമ്പോൾ ഇതിന്റെ ദൃശ്യങ്ങൾ ഹാക്കർമാർക്ക് തൽസമയം ലഭിക്കും.