സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാ(48)റിനെ ആക്രമിച്ച കേസിലെ പ്രതികളായ നെടുമങ്ങാട് കരിപ്പൂർ കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കരിപ്പൂർ കാരാന്തല ആലുവിള വീട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണ സംഭവം നടന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ പ്രതികളെ ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം എന്നാണ് പോലീസ് വിശദമാക്കുന്നത്.

അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമിൽ മറ്റൊരു സ്ത്രീക്ക് പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നതിനാൽ ആണ് ഇരുവരോടും സെക്യൂരിറ്റി ജീവനക്കാരൻ പുറത്ത് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പ്രതികളും വിജുകുമാറും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇരുവരും ചേർന്ന് വിജുകുമാറിനെ ആക്രമിക്കുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻ നായർ, എസ് ഐമാരായ മുഹ്സിൻ മുഹമ്മദ്, അനിൽകുമാർ എസ്, എ എസ് ഐ രജിത്ത്, സിപിഒ മാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...