തിരുവനന്തപുരം : എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ലോഗോ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു.
‘എൽഡിഎഫ് വരും, എല്ലാം ശരിയാവും’ എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചരണവാക്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന–ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്.