Saturday, July 5, 2025 12:57 pm

സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ചു. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങ്. പാർട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിനോട് ചേർന്നാണ് പുതിയ കെട്ടിട്ടം നിലവിൽ വരുന്നത്. ഒന്നരവർഷത്തിനകം കെട്ടിട്ടം ഉദ്ഘാടനം ചെയ്യാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം കേരള സർവകലാശാലയ്ക്ക് അടുത്തുള്ള എകെജി സെൻറർ‐ ഗ്യാസ്‌ ഹൗസ്‌ ജംഗ്‌ഷനിൽ പാർട്ടി വാങ്ങിയ 32 സെൻ്റ് സ്ഥലത്താണ് പുതിയ മന്ദിരം വരുന്നത്. എകെജി സെൻ്ററിന് എതിർവശത്തായിട്ടാണ് പുതിയ കെട്ടിട്ടം. വിശാലമായ കോൺഫറൻസ് ഹാൾ, സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ്, പ്രസ് കോൺഫറൻസ് ഹാൾ, സന്ദ​‍ർശകമുറി തുടങ്ങി വിപുലമായ ഓഫീസ് സൗകര്യത്തോടെയാണ് പുതിയ ആസ്ഥാന മന്ദിരം വിഭാവന ചെയ്തിരിക്കുന്നത്.

പാർട്ടി ആസ്ഥാനം പുതിയ കെട്ടിട്ടത്തിലേക്ക് മാറ്റി എകെജി സെൻ്ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉൾപ്പെടുന്ന പഠന-​ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം നേതൃത്വം ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിലാണ് എകെജെ സെൻ്റ‍ർ സ്ഥിതി ചെയ്യുന്നത്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് 1977-ലെ എകെ ആൻ്റണി സ‍ർക്കാരാണ് ഭൂമി പകുത്ത് നൽകിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ...

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...