ചെറുപ്പക്കാര്‍ ദുരന്തമുഖത്ത് കേരളത്തിന് ഒപ്പം നിന്നവര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുരന്ത മുഖത്ത് കേരളത്തിന് ഒപ്പം നിന്നവരാണ് ചെറുപ്പക്കാരെന്നും നാടിന്റെ സമ്പത്താണ് ഇവരെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍മാരുടെ പരിശീലനത്തിന്റെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമായ ചിന്തകളും ആര്‍ജവവും ഉള്ളവരാണ് ചെറുപ്പക്കാര്‍. ഈ ചിന്തകള്‍ നാടിന് ഗുണകരമായ രീതിയില്‍ മാറ്റണം. നാടിനാവശ്യം തണുത്തുറയാത്ത കാര്യപ്രാപ്തിയുള്ള യുവാക്കളെ ആണ്.

രാജ്യത്തിന്റെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന ചെറുപ്പക്കാര്‍ നാടിനെ മുന്നോട്ട് നയിക്കുന്നതിന് സദാ കര്‍മ്മനിരതരായിരിക്കണം. ചെറുപ്പക്കാര്‍ക്ക് നിരവധിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഈ ഉത്തരവാദിത്തങ്ങള്‍ ശീലിക്കാന്‍ അവരെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ വിധം അവരെ ശരിയായി മുന്നോട്ട് നടത്താന്‍ യുവജന ക്ഷേമ ബോര്‍ഡിന് കഴിയണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. യുവതയുടെ കരുത്തില്‍ സമൂഹത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്.

അടിയന്തര സാഹചര്യത്തില്‍ പ്രദേശത്തെ സന്നദ്ധ സേവകരായ യുവജനങ്ങളെ നാടിനു പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചാത്ത് സേന രൂപീകരിച്ചിട്ടുണ്ട്. സേനാ ക്യാപ്റ്റന്‍മാര്‍ക്ക് പോലീസ്,  ഫയര്‍ ആന്‍ഡ് റസ്‌ക്യു, എക്‌സൈസ്, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിദഗ്ധ പരിശീലനം നല്‍കിയത്. യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, കെവി വൈഎഎഫ് ജില്ലാ ക്യാപ്റ്റന്‍ ഹേമന്ത് സി. പിള്ള, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, ഷിജിന്‍ വര്‍ഗീസ്, പ്രശാന്ത് കടമ്പനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...