ദാനം നൽകുന്നവർക്കേ സന്തോഷം ലഭിക്കുകയുള്ളു ; ഫാ.ഡേവിസ് ചിറമേൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച ജീവിതത്തിൽ നേടിയവയൊക്കെ ദാനമായി നൽകുമ്പോഴേ സന്തോഷവും സമാധാനവും ലഭിക്കുകയുള്ളുവെന്നും ദുഖപൂർണ്ണമായ ജീവിതം നരകതുല്യമാണെന്ന യാഥാർത്ഥ്യം ജീവിച്ചിരിക്കുന്നവർ തിരിച്ചറിയണമെന്നും കിഡ്നി ഫെഡറേഷൻ ചെയർമാനും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനുമായ ഫാ.ഡേവിസ് ചിറമേൽ പറഞ്ഞു.

ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വസ്ത്ര-ഭക്ഷ്യ ബാങ്കും മെഗാവസ്ത്രമേളയും അങ്ങാടി നാക്കോലയ്ക്കൽ സീനിയർ സിറ്റിസൺ കെയർ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനവും വൃക്കരോഗികൾക്കുള്ള സഹായവും വിവിധ അവാർഡുകളും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ദൈവസ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് കാരുണ്യ പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സെന്റർ ഡയറക്ടർ വർഗീസ് മത്തായി അദ്ധ്യക്ഷത വഹിച്ചു.

റോയി മാത്യു കോർ എപ്പിസ്കോപ്പ, ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഫാ.ജോസഫ് വരമ്പക്കൽ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽകുമാർ, അഡ്വ.ബിന്ദു റെജി, ചിറമേൽ ട്രസ്റ്റ് ഭാരവാഹികളായ രാജൻ.പി.തോമസ്, സി.വി.ജോസ്, ഡോ.ജെൻസി ബ്ളസൻ, ആലിച്ചൻ ആറൊന്നിൽ, റിങ്കു ചെറിയാൻ, ബോബി കിഴക്കേമുറി, തോമസ് മാമ്മൻ, ജോസഫ് കല്ലറയ്ക്കൽ, ചാക്കോ വളയനാട്ട്, മേഴ്സി പാണ്ടിയത്ത്, പ്രസാദ് കടവുപുഴ, അന്നമ്മ കുറിയാക്കോസ്, തോമസുകുട്ടി പുന്നൂസ്, അലിയാർ എരുമേലി, കെ.പി.തോമസ് കല്ലുംപുറത്ത് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....