കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നുവെന്ന് പുതിയ പഠനം

For full experience, Download our mobile application:
Get it on Google Play

മറവിയുണ്ടാക്കുന്ന നിരവധി  അസുഖങ്ങളില്‍ ഒന്നുമാത്രമാണ് മറവിരോഗം എന്നുവിളിക്കുന്ന അല്‍ഷിമേഴ്‌സ് രോഗം. മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. ഒരിക്കല്‍ നശിച്ചു പോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാന്‍ കഴിയില്ല. രോഗം വരുവാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടന്തോറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അപൂര്‍വമായി ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. കണ്ണുകളുടെ ആരോഗ്യപരിശോധനയിലൂടെ മറവിരോഗങ്ങളെ അവ നിര്‍ണ്ണയിക്കപ്പെടുന്നതിനും 12 വര്‍ഷം മുന്‍പ് തന്നെ പ്രവചിക്കാന്‍ സാധിയ്ക്കുമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിലെ ലഫ്ബറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതായാണ് പഠനത്തില്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള 8623 ആരോഗ്യവാന്മാരായ വ്യക്തികളിലാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തിയത്. പഠനത്തിന്റെ അവസാനം ഇതില്‍ 537 പേര്‍ക്ക് മറവിരോഗം ബാധിക്കപ്പെട്ടു. പഠനത്തിന്റെ തുടക്കത്തില്‍ ഇവരുടെ വിഷ്വല്‍ സെന്‍സിറ്റിവിറ്റിയും പരിശോധിക്കപ്പെട്ടു. ചലിച്ചു കൊണ്ടിരിക്കുന്ന കുത്തുകള്‍ക്ക് നടുവില്‍ ഒരു ത്രികോണം ദൃശ്യമാകുമ്പോള്‍ ബട്ടണ്‍ പ്രസ് ചെയ്യുന്നതായിരുന്നു വിഷ്വല്‍ സെന്‍സിറ്റിവിറ്റി ടെസ്റ്റ്. പിന്നീട് മറവിരോഗം ബാധിക്കപ്പെട്ടവര്‍ക്ക് ഈ ത്രികോണത്തെ സ്‌ക്രീനില്‍ കണ്ടെത്താന്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുത്തതായി ഗവേഷകര്‍ നിരീക്ഷിച്ചു. മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ മറവി തന്നെയാകണമെന്നില്ലും കാഴ്ച പ്രശ്നങ്ങളാകാമെന്നും ഗവേഷകര്‍ പറയുന്നു.

അള്‍സ്ഹൈമേഴ്സ് രോഗികളില്‍ ഹാനികരങ്ങളായ അമിലോയ്ഡ് പ്ലേഗുകള്‍ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളെ ആദ്യം ബാധിക്കുന്നതാകാം ഇതിന് കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രോഗം പുരോഗമിക്കുന്നതോടെ ഓര്‍മ്മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൂടി ക്ഷതമേല്‍ക്കുന്നു.  നിലവില്‍ ലോകത്തില്‍ 55 ദശലക്ഷത്തോളം പേരെ പിടികൂടിയിരിക്കുന്ന നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള രോഗിയുടെ ശേഷിയെ ബാധിക്കുന്ന ഈ രോഗം അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും ബാധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു ;...

0
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല്...

ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ...

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...