പ്രകൃതിക്ക് പുതിയ ഭീഷണി ; പ്ലാസ്റ്റിക് കല്ലുകൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബ്രസീൽ: ശാസ്ത്രജ്ഞരുടെ ആകർഷണ കേന്ദ്രമാണ് ബ്രസീലിലെ ട്രിൻഡേഡ് ദ്വീപ്. കാരണം അതൊരു അഗ്നിപർവ്വത ദ്വീപാണ്. അടുത്തിടെ ശാസ്ത്രജ്ഞർ ഈ ദ്വീപിൽ പ്ലാസ്റ്റിക് പാറകൾ കണ്ടെത്തി. ബ്രസീലിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ എസ്പിരിറ്റോ സാന്റോയിൽ നിന്ന് 1140 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. പ്ലാസ്റ്റിക്കുകൾ ഉരുകി ഈ ദ്വീപിലെ കല്ലുകളോട് ചേർന്നിരിക്കുന്നു. അങ്ങനെ ഇവിടെ പുതിയ രൂപത്തിലുള്ള കല്ലുകൾ ഉണ്ടാക്കുന്നു.

ഈ പ്ലാസ്റ്റിക് കല്ലുകൾ മനുഷ്യന്റെ പ്രവർത്തികൾ ഭൂമിയുടെ പരിസ്ഥിതിയെ എങ്ങനെഎല്ലാം ബാധിക്കുന്നു എന്നത് കാണിക്കുന്നു. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച കല്ലുകൾ വളരെ അപകടകരവുമായ കാഴ്ചയാണെന്ന് പരാന ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റ് ഫെർണാണ്ട ഇവലാർ സാന്റോസ് പറഞ്ഞു. മണ്ണിനടിയിലും മലിനീകരണം എത്തിയിരിക്കുകയാണ്. പരിശോധനയിൽ ഇവ പ്ലാസ്റ്റിഗ്ലോമറേറ്റുകളാണെന്നാണ് കണ്ടെത്തൽ. അവ മണ്ണിന്റെയും മണലിന്റെയും മറ്റ് വസ്തുക്കളുടെയും കണികകളും പ്ലാസ്റ്റിക്കും കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ദ്വീപിന്റെ തീരത്തെ മത്സ്യബന്ധന വലകളിൽ നിന്നും മറ്റ് വസ്തുക്കളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് മാലിന്യം ഇവിടെ എത്തിയത്. താപനില ഉയരുമ്പോൾ പ്ലാസ്റ്റിക് ഉരുകി കല്ലുകളിൽ കലരുന്നു. അതായത് ദ്വീപിൽ നിലവിലുള്ള പ്രകൃതിദത്ത വസ്തുക്കളുമായി ചേർന്ന് അവ കല്ലായി മാറുന്നു. വൻതോതിൽ പരന്നുകിടക്കുന്ന പ്ലാസ്റ്റിക് കല്ലുകൾ കണ്ടെത്തിയതായി ഫെർണാണ്ട സാന്റോസ് പറഞ്ഞു. അതായത് മനുഷ്യനാൽ മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി. മനുഷ്യരുടെ പ്രവർത്തനങ്ങൾ കാരണം നമ്മൾ ഒരുപാട് ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും.

ട്രിൻഡേഡ് ദ്വീപ് പച്ച ആമകളുടെ സംരക്ഷണ മേഖലയാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഓരോ വർഷവും ആയിരക്കണക്കിന് പച്ച ആമകളാണ് ഇവിടെയെത്തുകയും മുട്ടയിടുകയും ചെയ്യുന്നത്. ഈ ദ്വീപിൽ, ആമകളുടെ കൂടുകൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും ബ്രസീലിയൻ നേവി ഉദ്യോഗസ്ഥർ മാത്രമേ ഉള്ളൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...