ജനീവ : ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി എ 2.75 കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ‘ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ബി എ 4 ഉം ബി എ 5 ഉം വകഭേദങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ ബി എ 2.75 ന്റെ പുതിയ ഉപ വകഭേദവും കണ്ടെത്തിയിട്ടുണ്ട്.’- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വിശകലനം ചെയ്യാന്‍ ഈ ഉപവേരിയന്റിന്റെ പരിമിതമായ ശ്രേണികള്‍ ലഭ്യമാണെന്നും കൂടുതല്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.