തൊഴിലുറപ്പ് ജോലിയില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു ; ഓട്ടോഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൊഴിലുറപ്പ് പദ്ധയ്ക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ആനിക്കാട് പഞ്ചായത്തിലെ ളാത്തുങ്കല്‍ കവലയ്ക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ചുന്നതിനിടെ മരക്കുറ്റിയില്‍ വീണ് സ്ത്രീയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ സ്കൂട്ടറില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സാധിച്ചില്ല.

തുടര്‍ന്ന് സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ എത്തി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഡ്രൈവര്‍ വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു ഓട്ടോയില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ജോയിന്റ് ആര്‍ടി ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തിയ ജോയിന്റ് ആര്‍ടിഒ എംജി മനോജ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രവൈറുടെ ലൈസന്‍സ് രണ്ടു മാസത്തേക്ക് റദ്ദാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...