പത്തനംതിട്ട : പുതുവര്‍ഷത്തിന് ക്രൂയിസില്‍ ആഘോഷവും ആയി കെ.എസ്.ആര്‍.ടി.സി പുതുവത്സരം അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി അഞ്ച് മണിക്കുര്‍ നീളുന്ന ആഘോഷമാണ് ആഡംബര ക്രൂയിസില്‍ ഒരുക്കുന്നത്. 4499 രൂപയുടെ ടിക്കറ്റ് എടുത്തു കഴിഞ്ഞാല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്ന ഓഫറുമുണ്ട്. കൊച്ചി ബോല്‍ഗട്ടി ജെട്ടിയില്‍ നിന്നാണ് ഇതിനായി ആളുകളെ കൊണ്ടുപോകുന്നത്. ഒന്‍പതു മുതല്‍ രണ്ടു വരയൊണ് പുതുവത്സര ആഘോഷം നടക്കുന്നത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ആളുകളെ എസി ബസുകളില്‍ കൊണ്ടു പോയി തിരികെ എത്തിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വലിയ രീതിയിലുള്ള സൗകര്യങ്ങളാണ് ക്രൂയിസില്‍ ഒരുക്കുന്നത്. ഡിസ്‌കോ, ലൈവ് വാട്ടര്‍ ഡ്രംസ്, പവര്‍ മ്യൂസിക് സിസ്റ്റത്തിനൊപ്പം വിഷ്യല്‍ ഇഫെക്റ്റുകള്‍, രസകരമായ ഗെയിമുകള്‍, തത്സമയ സംഗീതം, നൃത്തം. ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നര്‍ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം, തീയേറ്റര്‍, കടല്‍ക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ഡെക്ക്, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ബാര്‍ എന്നിവയും ഈ ആഡംബര ക്രൂയിസില്‍ കാത്തിരിപ്പുണ്ട്. പുറത്തു നിന്നുള്ള മദ്യം ക്രൂയിസില്‍ അനുവദിക്കില്ല.