കണ്ണൂര്‍: പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയിലായി യുവതി അടക്കം ഏഴംഗ മയക്കുമരുന്ന് സംഘം പിടിയിലായി. ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു
സമീര്‍, ത്വയിബ്, മുഹമ്മദ്, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബ്, മുഹമ്മദ് ഷഫീഖ്, വയനാട് സ്വദേശി ഷഹബാസ്, പാലക്കാട് സ്വദേശി ഉമ എന്നിവരാണ് പിടിയിലായത്. ഇതില്‍ ഉമ ഹോട്ടലിനുള്ളിലുള്ള സ്പായിലെ ജീവനക്കാരി കൂടിയാണ്.
മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. എല്‍ എസ് ഡി, എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് വിതരണക്കാര്‍ കൂടിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.