മുംബൈ : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ മിച്ചല്‍ സാന്‍റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്‍റിയും കീവിസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പൂനെ ടെസ്റ്റില്‍ കളിച്ച ഇന്ത്യൻ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിലെത്തി. രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സര്‍ഫറാസ് ഖാന് പകരം കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഹോം ഗ്രൗണ്ടില്‍ സര്‍ഫറാസിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര കൈവിട്ടാണ് രോഹിത് ശർമ്മയും സംഘവും വാംഖഡേയിൽ ന്യൂസിലൻഡിനെ നേരിടുന്നത്. മൂന്ന് ടെസ്റ്റിലും ജയിക്കുകയെന്ന ചരിത്രനേട്ടത്തിൽ നിന്ന് കിവീസിനെ തടയുന്നതിനൊപ്പം, ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിക്ക് മുൻപ് വിജയവഴിയിലെത്തി ആത്മവിശ്വാസം വീണ്ടെടുക്കണം ഇന്ത്യക്ക്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1