തിരുവനന്തപുരം: പുതിയ കെപിസിസി സെക്രട്ടറിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടായതിനിടെയാണ് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, എം കെ രാഘവന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. രാഷ്ട്രീയ സാഹചര്യം അനുകൂലമാകുമ്പോള്‍ നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത ഗുണം ചെയ്യില്ലെന്നും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നുമാണ് പൊതുവികാരം. മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തും. ബെന്നി ബഹനാന്റെ നാടകീയ രാജി ഗ്രൂപ്പ് പോരിന്റെ ഭാഗമാണ്. ഗ്രൂപ്പില്‍ പൂര്‍ണമായും ഒറ്റപ്പെട്ട ബെന്നി ബഹനാന്റെ തുടര്‍നീക്കങ്ങള്‍ എ ഗ്രൂപ്പ് നിരീക്ഷിക്കുകയാണ്. യുഡിഎഫ് കണ്‍വീനറായി എം എം ഹസനെ നേരത്തെ തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടുകൂടി യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തും.