സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലാത്ത സംസ്​ഥാനമായി ഉത്തര്‍പ്രദേശ്​ മാറി : പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി 19കാരി മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ്​ സര്‍ക്കാറിനെതിരെ കോണഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലാത്ത സംസ്​ഥാനമായി ഉത്തര്‍പ്രദേശ്​ മാറിയെന്ന്​ അവര്‍ കുറ്റപ്പെടുത്തി.

സെപ്​റ്റംബര്‍ 14നാണ്​ ദലിത്​ പെണ്‍കുട്ടി അതി​ക്രൂരമായി ബലാത്സംഗത്തിനിരയായത്​​. ചൊവ്വാഴ്​ച രാവിലെയോടെ പെണ്‍കുട്ടി മരിച്ചു. നാവ്​ മുറിച്ച്‌​ മാറ്റിയതുള്‍പ്പെടെ ക്രൂരമായ ആക്രമണത്തിന്​ ഇരയായ പെണ്‍കുട്ടി രണ്ടാഴ്​ചയായി അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.

‘ഹത്രാസില്‍ പൈശാചിക ക്രൂരകൃത്യത്തിനിരയായ ദലിത്​ പെണ്‍കുട്ടി സഫ്​ദര്‍ജങ്​ ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്​ചയായി അവള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ പോരാട്ടത്തിലായിരുന്നു’ -പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

‘യു.പിയിലെ ക്രമസമാധാന നില അങ്ങേയറ്റം തകര്‍ന്നു. സ്​ത്രീകള്‍ക്ക്​ യാതൊരുവിധ സുരക്ഷയുമില്ല. അക്രമികള്‍ പരസ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു’ ​-പ്രിയങ്ക ഗാന്ധി പറഞ്ഞു​. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക്​ കഠിന ശിക്ഷ ഉറപ്പാക്കണം. യു.പിയിലെ സ്​ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണെന്നും അവര്‍ പറഞ്ഞു.

മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്​ന നാഡിക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ പോലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തില്‍ പോലീസ്​ നടപടി എടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....