തിരുവനന്തപുരം : ദത്ത് കേസ് കുടുംബ കോടതി ഇന്നു പരിഗണിക്കും. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം ഹാജരാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിയെ അറിയിക്കും. കോടതിയുടെ അനുവാദത്തോടെ കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ആന്ധ്രയിലേക്ക് തിരിച്ചു. മൂന്നു പോലീസുകാരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും സംഘത്തിലുണ്ട്. കോടതിയുടെ അനുവാദത്തോടെ വൈകാതെ കുഞ്ഞിനെ നാട്ടിലെത്തിച്ചേക്കും. കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്നു പരിഗണിക്കും. കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതില്‍ സന്തോഷമെന്ന് അനുപമ മനോരമ ന്യൂസിനോട് പറഞ്ഞു.
ദത്തില്‍ വ്യക്തത വരുത്തണമെന്നും, താനറിയാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നുള്ള അനുപമയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ അറിയിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കും.