കോട്ടയം : വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റേതാണ് മൃതദേഹം. കായലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഉണ്ട്. സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.