സർക്കാർ ആശുപത്രിയിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു. ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജറി വാർഡിൽ വെച്ചാണ് 2 നവജാത ശിശുക്കളെ എലി കടിച്ചത്. പരുക്കേറ്റ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. വൻ വിവാദമായ സംഭവത്തെ തുടർന്ന് ഉത്തരവാദികളായ ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗുരുതരമായ അണുബാധയും ജന്മനാ ഉണ്ടാകുന്ന സങ്കീർണതകളുമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ആശുപത്രിയുടെ അശ്രദ്ധയും വൃത്തിഹീനമായ സാഹചര്യങ്ങളും മൂലം നവജാത ശിശുക്കളുടെ വാർഡിൽ എലികളുടെ സാന്നിധ്യം തെളിവ് സഹിതം പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ വീഴ്ച സമ്മതിച്ച എംജിഎം മെഡിക്കൽ കോളേജിലെ ഡീൻ ഡോ. അരവിന്ദ് ഘംഗോറിയ, വിഷയം അന്വേഷിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. എലിയുടെ കടിയേറ്റ രണ്ടാമത്തെ നവജാത ശിശു ഇപ്പോൾ നിരീക്ഷണത്തിലാണ്. ജന്മനാ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിക്ക് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ന‍ഴ്സുമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ രണ്ട് നഴ്‌സിംഗ് ഇൻ-ചാർജുമാർക്കും പെരിയോപ്പറേറ്റീവ് സർജറി വിഭാഗം മേധാവിക്കും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...