ചെന്നൈയിൽ അമ്മയുടെ കയ്യിൽ നിന്ന് തട്ടികൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ കയ്യിൽ നിന്ന് യുവതി തട്ടികൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി.( Newborn baby kidnapped) കണ്ണഗി നഗറിലെ ആശുപത്രിയിൽ നിന്നുമാണ് കണ്ണകി നഗർ സ്വദേശിനിയായ നിഷാന്തിയുടെ 44 ദിവസം മാത്രം പ്രായമായ കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തത് തിരുവേർക്കാട് സ്വദേശിനി ദീപയാണെന്ന് പോലീസ് കണ്ടെത്തി. താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ദീപ ഭർത്താവിനെ കബളിപ്പിച്ച് വരികയായിരുന്നു. ദീപ നവജാതശിശുക്കളുടെ വിവരങ്ങൾ തേടി പല വീടുകളിലും കയറിയിരുന്നതായും പോലീസ് പറഞ്ഞു. ഇവർ പതിവായി ആശുപത്രികളിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് നിശാന്തിനിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ ദീപ തട്ടിയെടുത്തത്. സൗജന്യ ആരോഗ്യ പരിശോധനക്കെന്ന വ്യാജേന നിശാന്തിനിയുമായി ദീപ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

യാത്രക്കിടെ ടി നഗറിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. കുഞ്ഞിനെ ദീപയെ ഏൽപ്പിച്ച് നിശാന്തിനി കൈ കൈഴുകാൻ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി കടന്നു കളഞ്ഞത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ദീപ വേലപ്പൻചാവടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്നും കുഞ്ഞിന്‍റെ വിവരങ്ങൾ ചോദിച്ചതോടെ ദീപ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ തിരുവെർക്കാടുള്ള ആശുപത്രിയിൽ നിന്നും കണ്ടെത്തുന്നത്. തിരുവെർക്കാട് സ്വദേശിനിയായ ദീപയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...