മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയർപോർട്ട് അതോറിറ്റിയെ അറിയിക്കുന്നത്. തുടർന്ന് പോലീസെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതെങ്കിലും തരത്തിൽ സൂചന ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോ​ഗസ്ഥർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...