ലഖ്നൗ: നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 24ലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം നടന്നത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ നാലരയ്ക്ക് ഒരു സ്ത്രീ കുട്ടിയുമായി പോകുന്നത് കണ്ടതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നവജാതശിശുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
കുട്ടിയുടെ മാതാപിതാക്കള്‍ ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് താമസിക്കുന്നതെന്നും യുവതിയെ പ്രസവത്തിനായി ചൊവ്വാഴ്ച ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. പ്രസവത്തിന് ശേഷം സ്ത്രീയെ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെ യുവതി ഉണര്‍ന്നപ്പോള്‍ കുട്ടി കട്ടിലില്‍ ഉണ്ടായിരുന്നില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ലോക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.