സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്ത്രീ നവജാതശിശുവിനെ മോഷ്ടിച്ചു ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 24ലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം നടന്നത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ നാലരയ്ക്ക് ഒരു സ്ത്രീ കുട്ടിയുമായി പോകുന്നത് കണ്ടതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നവജാതശിശുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

കുട്ടിയുടെ മാതാപിതാക്കള്‍ ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് താമസിക്കുന്നതെന്നും യുവതിയെ പ്രസവത്തിനായി ചൊവ്വാഴ്ച ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. പ്രസവത്തിന് ശേഷം സ്ത്രീയെ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെ യുവതി ഉണര്‍ന്നപ്പോള്‍ കുട്ടി കട്ടിലില്‍ ഉണ്ടായിരുന്നില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ലോക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...