ഗിഫ്റ്റ് സിറ്റിയിലെ ആദ്യ മൾട്ടി-കറൻസി ലൈഫ് ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്; ഓറം അഡ്വാൻ്റേജ് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഗിഫ്റ്റ് സിറ്റിയിലെ ഒരു ഇൻഷുറർ നൽകുന്ന ആദ്യ മൾട്ടി-കറൻസി ലൈഫ് ഇൻഷുറൻസ് പ്ലാനായ ‘ഓറം അഡ്വാൻ്റേജ് പ്ലാൻ’ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യുഎസ് ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ നിക്ഷേപിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.

ഓറം അഡ്വാന്റേജ് പ്ലാൻ ഒരു യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനാണ്. അന്താരാഷ്ട്ര ഓഹരികൾ, സ്ഥിരവരുമാന നിക്ഷേപങ്ങൾ, സ്വർണം എന്നിവയുൾപ്പെടെ വിവിധ ആസ്തികളിൽ നിക്ഷേപിക്കാനുള്ള അവസരവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇതുവഴി വിവിധ മേഖലകളിലും വ്യത്യസ്ത നിക്ഷേപ വിഭാഗങ്ങളിലുമായി നിക്ഷേപം വൈവിധ്യവത്കരിക്കാനും സാധിക്കും. വിവിധ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകളും ഫണ്ട് സ്ട്രാറ്റജികളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ലോക്ക്-ഇൻ പിരീഡ് ഇല്ലാത്ത ഭാഗിക പിൻവലിക്കൽ സൗകര്യവും, നിബന്ധനകൾക്ക് വിധേയമായി മെച്യൂരിറ്റി ആനുകൂല്യങ്ങൾ, ലോയൽറ്റി അഡിഷനുകൾ, ഡെത്ത് ബെനഫിറ്റുകൾ എന്നിവയും ഇതിലൂടെ ലഭ്യമാകും.
എൻആർഐകൾ, ഒസിഐകൾ, പിഐഒകൾ ഉൾപ്പടെയുള്ള ഏത് രാജ്യക്കാർക്കും അവരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ നിബന്ധനകൾക്ക് വിധേയമായി ഈ പ്ലാൻ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന കറൻസി അടിസ്ഥാനമാക്കി ഇതിലെ ചുരുങ്ങിയ നിക്ഷേപം 3,000 യുഎസ് ഡോളർ, 3,000 യൂറോ അല്ലെങ്കിൽ 3,000 പൗണ്ട് ആണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരം മോഷ്ടിച്ച യുവതി പിടിയിൽ

0
തൃശൂർ : ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന...

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം കവർന്ന കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ...

0
കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി...

ബഹ്‌റൈനിൽ സഹപ്രവർത്തകനെ വാഹനം കയറ്റിയിറക്കി കൊന്ന ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

0
മനാമ : സഹപ്രവർത്തകന്‍റെ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയ ശേഷം വാഹനം ​കയറ്റിയിറക്കി...

കേരളം, കര്‍ണാടക, തെലങ്കാന സർക്കാരുകള്‍ രാജിവെച്ചാൽ ഞാനും രാജിവെക്കാം ; ഹിമന്ത ബിശ്വ ശർമ്മ

0
ഗുവാഹത്തി : കേരളം, കർണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ...