എഫ്‌സിആർഎ ബിൽ ജെപിസിയുടെ പരിഗണനയ്ക്ക് വിടുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിവാദമായ എഫ്‌സിആർഎ ഭേദഗതി ബില്ലിന്മേലുള്ള നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നു. കടുത്ത എതിർപ്പുകളെ തുടർന്ന് ബിൽ സംയുക്തസഭാസമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിടാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രമേയം നാളെ സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിദേശത്ത് നിന്നുള്ള ഫണ്ടിങ് തടയാനും മതപരിവർത്തനം പോലുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനും ഈ നിയമം ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ഇത് സന്നദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മതന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ പ്രതിപക്ഷ കക്ഷികളും ക്രൈസ്തവ സഭാ പ്രതിനിധികളും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ശക്തമായ എതിർപ്പാണ് ബില്ലിൽ രേഖപ്പെടുത്തിയത്. ഈ ആശങ്കകൾ പരിഗണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ആശങ്കകൾ നിലനിൽക്കെ എഫ്‌സിആർഎ ജെ.പി.സിക്ക് വിടണമെന്ന് സഭാ പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമാണ് സമവായം ഉണ്ടാക്കിയെടുക്കാൻ ബിൽ ജെ.പി.സിക്ക് വിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...