30 കോടി അടിച്ച ഭാഗ്യശാലി കണ്ണൂരിൽ തന്നെ ; സമ്മാനം കൈപ്പറ്റിയെങ്കിലും പേര് വെളിപ്പെടുത്താതെ ലോട്ടറിവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇത്തവണത്തെ 30 കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യശാലി ടിക്കറ്റ് നൽകി പണം കൈപ്പറ്റി. എന്നാൽ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ് ആ വിജയി. ഭാഗ്യശാലി സ്വയം പേര് വെളിപ്പെടുത്താത്തതിനാല്‍ ലോട്ടറി വകുപ്പിനും പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ല. കണ്ണൂരിലെ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്. വലിയ തുകയ്ക്കുള്ള ലോട്ടറി അടിച്ചവരെ തേടി പല സ്ഥലങ്ങളില്‍ നിന്നു പോലും വിവിധ ആവശ്യങ്ങളുമായി ആളുകള്‍ എത്തുന്ന അനുഭവം മുൻപ് ബമ്പർ അടിച്ചവർ പങ്കുവെച്ചിട്ടുണ്ട്. ഇതാവാം ആ ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്നാണ് നിഗമനം. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മിഷന്‍. 30 ശതമാനം ആദായനികുതിയായും 25 സര്‍ചാര്‍ജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റെന്ന്...

0
തിരുവനന്തപുരം: എയിംസിന്റെ കാര്യത്തില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതില്‍ പ്രതികരണവുമായി...

അപകടകരമായ ബസ് യാത്രകൾക്ക് പൂട്ടിടാൻ പോലീസ്; ഒരാഴ്ച നീണ്ട പരിശോധനയിൽ പിടിയിലായത് ആയിരക്കണക്കിന് നിയമലംഘനങ്ങൾ

0
തിരുവനന്തപുരം: വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ്....

ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച്...

വീടുകളിലെ എയര്‍ കണ്ടീഷണറും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഔദ്യോഗികമായി...

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന നിര്‍ണായക...