Saturday, March 22, 2025 4:34 pm

പരുന്തുപാറ ഭൂമി കയ്യേറ്റ വാര്‍ത്തകള്‍ വിവാദമാകുന്നു ; മാധ്യമ പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ഇവിടെ വസ്തുക്കള്‍ – കയ്യേറ്റങ്ങള്‍ ?

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പരുന്തുപാറ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിവാദമാകുന്നു. പരുന്തുപാറ, വാഗമണ്‍, മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഭൂമിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്‌. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. പരുന്തുപാറ കയ്യേറ്റ വിഷയം വളച്ചൊടിച്ചു വാര്‍ത്തയാക്കിയത് മാധ്യമങ്ങളാണ്. ഇതോടൊപ്പം തന്നെ വാര്‍ത്തകളുടെ ഉദ്ദേശ്യശുദ്ധി അന്നുതന്നെ ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. പട്ടയഭൂമിപോലും കയ്യേറ്റമാണെന്ന നിലയിലാണ് ഓരോ ദിവസവും വാര്‍ത്ത പുറത്തുവന്നത്. പരുന്തുപാറ ഭൂമി കയ്യേറ്റ വാര്‍ത്തക്കുപിന്നില്‍  മാധ്യമ സിണ്ടിക്കേറ്റ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പത്തനംതിട്ട മീഡിയാ ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

ആടിനെ പട്ടിയാക്കുകയും തിരിച്ച് പട്ടിയെ ആടാക്കുകയും ചെയ്യുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ പരുന്തുപാറയില്‍ സ്വീകരിച്ചത്. തങ്ങളുടെയോ തങ്ങളുടെ ബന്ധുക്കളുടെയോ പേരില്‍ ഇവിടെ ഭൂമിയുണ്ടെന്നകാര്യം പലരും ഒളിച്ചുവെച്ച് പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് പലരും മുക്കാലിയും ക്യാമറയുമായി പരുന്തുപാറയില്‍ നിന്നുകൊണ്ട് ഘോരഘോരം പച്ചക്കള്ളങ്ങള്‍ വിളിച്ചുപറഞ്ഞത്. ഇതൊക്കെ ബുമറാഗ് പോലെ തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ പലരും മാളത്തിലേക്ക് വലിഞ്ഞു, തന്നെയുമല്ല തങ്ങള്‍ നേരത്തെ വിധിച്ച കുറ്റാരോപണം ഇവര്‍ പാടേ വിഴുങ്ങുകയും ചെയ്തു. ഇന്ന് ശവകുടീരങ്ങളില്‍ വെള്ളയടിക്കുന്ന തിരക്കിലാണ് ചില മാപ്രകള്‍. പ്രധാന ടൂറിസം മേഖലയായ പരുന്തുപാറയെ ഇല്ലാതാക്കുവാനുള്ള ഗൂഡനീക്കങ്ങള്‍ക്ക് പിന്നില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നകാര്യം ഇന്ന് നാട്ടില്‍ ചര്‍ച്ചയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. >>> തുടരും…

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് മയക്കുമരുന്ന് സംഘം ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികളിലൊരാളെ പിടികൂടി

0
മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘം ക്ലബ്ബ് പ്രവർത്തകർകരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളിൽ...

എ.കെ.ജിയുടെ 48-ാം ചരമവാർഷികം ആചരിച്ചു

0
പത്തനംതിട്ട : പാവങ്ങളുടെ പടത്തലവൻ എ. കെ.ജിയുടെ 48-ാം ചരമവാർഷികം പതാക...

കാഞ്ഞങ്ങാട് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

0
കാസർകോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി...

‘ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല’ ; കേന്ദ്രമന്ത്രി സുരേഷ്...

0
തൃശൂർ: ആശാവര്‍ക്കര്‍മാര്‍ വിഷയത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ താന്‍ കുറ്റംപറയില്ലെന്നും...