ദുബൈ : രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ബ്രോക്കറേജ് സ്ഥാപനത്തിന് ദുബൈ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) 50 ലക്ഷം പിഴ ചുമത്തി. ദുബൈയിൽ പ്രവർത്തിക്കുന്ന ആർ.ജെ ഒബ്രിയൻ കാപിറ്റൽ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി. അധിക ബ്രോക്കറേജ് നേടിയ ശേഷവും നിലവിലെ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പര്യാപ്തമായ ആസൂത്രണവും വിശകലനവും കമ്പനി നടത്തിയിരുന്നില്ലെന്ന് ഡി.എഫ്.എസ്.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കമ്പനിയുടെ മാനേജ്മെന്റും ഇക്കാര്യത്തിൽ അലംഭാവം വരുത്തി. എങ്കിലും കമ്പനി മനപ്പൂർവം നിയമലംഘനം നടത്തി എന്നതിന് തെളിവ് കണ്ടെത്തിയിട്ടില്ല. പിഴവുകൾ തിരുത്താനുള്ള പരിഹാരം കണ്ടെത്താമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന പിഴത്തുകയായ ഒരു കോടി 25 ലക്ഷം ദിർഹം അധികൃതർ കുറച്ചുനൽകിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























