ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ?

For full experience, Download our mobile application:
Get it on Google Play

നട്സുകളിൽ ഏറ്റവും പോഷക​ഗുണമുള്ള നട്സാണ് ബദാം. നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ബദാം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ബദാം ഇനി മുതൽ കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലാണെങ്കിൽ കുതിർത്ത ബദാം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കുതിർത്ത ബദാം മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഏറെ നല്ലതാണ്.

ബദാമിന്റെ തൊലി ഏറെ കട്ടിയിട്ടുള്ളതാണ്. ബദാമിന്റെ തൊലിയിൽ എൻസൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌. കുതിർത്ത ബദാം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കുകയും കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നു. ബദാം മാനസികാരോഗ്യ ഗുണങ്ങൾക്ക് സഹായകമാണ്. കുതിർത്ത ബദാം എൽ-കാർനിറ്റൈനിന്റെ മികച്ച ഉറവിടമാണ്, ഇത് പുതിയ ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങള്ഡക്ക് സഹായിക്കുന്നു.

ബദാമിലെ ഫെനിലലാനൈൻ ഓർമശക്തിയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. ബദാമിലെ പൊട്ടാസ്യം, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കുതിർത്ത ബദാം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും പ്രമേഹം തടയാനും സഹായിക്കുന്നു. ബദാമിന്റെ ഉയർന്ന ഉപഭോഗം സ്തനാർബുദ സാധ്യത 2-3 മടങ്ങ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...