കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രത്യക്ഷ നികുതി നിരക്കുകളില്‍ ഉള്‍പ്പെടെ ഇടത്തരക്കാര്‍ സ്വാഗതം ചെയ്യുന്ന മാറ്റങ്ങള്‍ വന്നേക്കാം. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരിഗണനയില്‍ എന്തൊക്കെ വിഷയങ്ങള്‍. നാലു വര്‍ഷം കൊണ്ടു സമാഹരിച്ച വരുമാനം അവസാന വര്‍ഷം പരമാവധി ചെലവഴിക്കുന്നതാണ് മികച്ച ധനമന്ത്രിമാരുടെ രീതി. പ്രത്യക്ഷ നികുതിയില്‍ 20% വളര്‍ച്ചയാണ് ഇക്കൊല്ലം നേടുന്നത്.
5 പ്രധാന പരിഗണനകള്‍
1. പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെ എത്തിക്കുക എന്ന ലക്ഷ്യം കണ്ടു. 5.7% വരെ എത്തി. വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ താഴെ. യൂറോ മേഖലയില്‍ ഇപ്പോഴും 10 ശതമാനമാണ് പണപ്പെരുപ്പം.
2. ആഭ്യന്തര വരുമാന വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്ന് (6.9%) ഐഎംഎഫ് പോലും പറയുന്നു. വലിയ സമ്പദ് വ്യവസ്ഥകളിലെല്ലാമുള്ള വളര്‍ച്ചാ നിരക്കിനേക്കാള്‍ 3% അധികമാണിത്.
3. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ വിവിധ ജനവിഭാഗങ്ങളുടെ വിമര്‍ശനം ക്ഷണിച്ചു വരുത്താവുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കു തല്‍ക്കാലം അവധി കൊടുക്കേണ്ടി വരും.
4. തൊഴിലില്ലായ്മ 8.3% വരെ എത്തിയ സ്ഥിതിക്ക് തൊഴിലവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കാന്‍ സമ്മര്‍ദമുണ്ട്. വ്യവസായ ഉല്‍പാദനം കാര്യമായി ഉയരുന്നുമില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വന്‍തുക നീക്കിവച്ച് തൊഴില്‍ സൃഷ്ടിക്കുകയാണ് പോംവഴി. കഴിഞ്ഞ വര്‍ഷം 7.5 ലക്ഷം കോടി രൂപ നീക്കിവെച്ചത് ഇനിയും കൂടാം.
5. ഇക്കൊല്ലം ജി20യുടെ നേതൃത്വം ഇന്ത്യയ്ക്കായതിനാല്‍ അമിതമായ ‘പോപ്പുലിസ്റ്റ്’ നടപടികള്‍ പ്രതിച്ഛായയ്ക്കു തന്നെ കോട്ടമാവും. മറ്റു രാജ്യങ്ങളില്‍ നിന്നു വിപണിയെ സംരക്ഷിക്കാനുള്ള പ്രൊട്ടക്‌ഷനിസ്റ്റ് നയങ്ങളും ഒഴിവാക്കേണ്ടി വരും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]