തിരുവനന്തപുരം : നെയ്യാര്‍ഡാമില്‍ ബൈക്ക് റെയിസിംഗിനിടെ അപകടം, യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപമാണ് അപകടം നടന്നത്. ഇവിടെ സ്ഥിരം ബൈക്ക് റെയ‌്സിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.
യുവാക്കളുടെ ബൈക്ക് റെയിസിംഗിനിടെ അതുവഴി നന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നാട്ടുകാരുടെ മര്‍ദ്ദനവും ഇവര്‍ക്ക് ഏല്‍ക്കുന്നത് കാണാം.
ഏഴു യുവാക്കളാണ് മൂന്ന് ബൈക്കുകളിലായി റെയ്‌സിംഗ് നടത്തിയതെന്നാണ് സൂചന. ഉണ്ണികൃഷ്‌ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാര്‍ഡാം റിസര്‍വോയര്‍ ഏരിയയില്‍ സ്ഥിരമായി ബൈക്ക് റെയിസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപെട്ടിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ആറുമാസത്തിനിടെ മൂന്ന് തവണയാണ് സമാനരീതിയില്‍ ഇവിടെ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.