നെയ്യാര്‍ഡാമില്‍ ബൈക്ക് റെയിസിംഗിനിടെ അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാര്‍ഡാമില്‍ ബൈക്ക് റെയിസിംഗിനിടെ അപകടം, യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപമാണ് അപകടം നടന്നത്. ഇവിടെ സ്ഥിരം ബൈക്ക് റെയ‌്സിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.

യുവാക്കളുടെ ബൈക്ക് റെയിസിംഗിനിടെ അതുവഴി നന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നാട്ടുകാരുടെ മര്‍ദ്ദനവും ഇവര്‍ക്ക് ഏല്‍ക്കുന്നത് കാണാം.

ഏഴു യുവാക്കളാണ് മൂന്ന് ബൈക്കുകളിലായി റെയ്‌സിംഗ് നടത്തിയതെന്നാണ് സൂചന. ഉണ്ണികൃഷ്‌ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാര്‍ഡാം റിസര്‍വോയര്‍ ഏരിയയില്‍ സ്ഥിരമായി ബൈക്ക് റെയിസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപെട്ടിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ആറുമാസത്തിനിടെ മൂന്ന് തവണയാണ് സമാനരീതിയില്‍ ഇവിടെ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...